Accessibility options by UX4G

Created by logo
Skip to content
  • കേരള സർക്കാർ
  • English
Skip to content


hsw

hsw

  • ഹോം
  • ഞങ്ങളെക്കുറിച്ച്
    • ഹൈഡ്രോ ഗ്രാഫിക് സര്‍വേ വിംഗ്
    • ദര്‍ശനവും ദൗത്യവും
    • സംഘടനാ ചാർട്ട്
  • സേവനങ്ങള്‍
    • ഹൈഡ്രോഗ്രാഫിക് സർവേ വിംഗ് നൽകുന്ന സേവനങ്ങൾ
  • പദ്ധതികള്‍
    • പ്രധാന പദ്ധതികള്‍
    • പ്രധാനപ്പെട്ട സർവേകൾ
  • സർവേ
    • സര്‍വേ സജ്ജീകരണങ്ങളും പ്രവര്‍ത്തന ക്രമവും
    • സര്‍വേ രീതികള്‍
    • സർവ്വേ ഉപകരണങ്ങൾ
  • ഡൗണ്‍ലോഡുകള്‍
    • ഗ്രേഡേഷന്‍ ലിസ്റ്റ്
    • സര്‍ക്കാര്‍ ഉത്തരവുകള്‍
    • സര്‍വേ ചാര്‍ജുകള്‍
    • ദർഘാസുകൾ
  • ആര്‍ ടി ഐ
  • വിലാസം
    • ഓഫീസ് വിലാസം
    • സബ് ഓഫീസ്

ഹൈഡ്രോ ഗ്രാഫിക് സര്‍വേ വിംഗ്

  • Home
  • ഞങ്ങളെക്കുറിച്ച്
  • ഹൈഡ്രോ ഗ്രാഫിക് സര്‍വേ വിംഗ്
ഹൈഡ്രോ ഗ്രാഫിക് സര്‍വേ വിംഗ്
മാർച്ച്‌ 27, 2026ഏപ്രിൽ 17, 2026 ad@hsw25

അറിയാം

ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ്

590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍തീരവും 44 നദികളും 49 തടാകങ്ങളുമുള്ള ജലസമൃദ്ധമായ കേരളത്തിലെ ജലാശയങ്ങളെ ശാസ്ത്രീയമായി പഠിക്കുന്നതിനും അവയുടെ വിവരശേഖരണം നടത്തുന്നതിനുമായി 1967-ല്‍ കേരള സര്‍ക്കാര്‍ ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗം രൂപീകരിച്ചു.

കേരളത്തിന്റെ തീരദേശവും ഉള്‍നാടന്‍ ജലാശയങ്ങളും സംരക്ഷിക്കുകയും, ജലമാര്‍ഗങ്ങളിലെ സുരക്ഷിത ഗതാഗതം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിന്റെ പ്രധാന ലക്ഷ്യം. തുറമുഖങ്ങള്‍, ചെറുകപ്പല്‍ത്താവളങ്ങള്‍, ജെട്ടികള്‍, പാലങ്ങള്‍ എന്നിവയുടെ വികസനത്തിനും പരിപാലനത്തിനും ആവശ്യമായ ശാസ്ത്രീയ ഡാറ്റ ഈ വിഭാഗം ശേഖരിച്ച് നല്‍കുന്നു.

കാലാവസ്ഥാ മാറ്റം, കടല്‍നിരപ്പ് ഉയരല്‍, തീരക്ഷയം, വെള്ളപ്പൊക്കങ്ങള്‍ തുടങ്ങിയ പ്രകൃതിവ്യതിയാനങ്ങള്‍ സമഗ്രമായി വിലയിരുത്തുന്നതിനായി ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിന്റെ ഡാറ്റകള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും ഉപയോഗപ്പെടുത്തി വരുന്നു.

നൂതന സാങ്കേതികവിദ്യകള്‍, ഉപഗ്രഹ നിരീക്ഷണം, ഡിഫറന്‍ഷ്യല്‍ ജിപിഎസ് (DGPS) തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് സാധാരണ ജലയാനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലേക്കും സര്‍വേ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്ന ഈ വകുപ്പ്, കേരളത്തിലെ ജലമാര്‍ഗ വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും നിര്‍ണായക പങ്ക് വഹിക്കുന്നു.

തീരദേശവും ഉള്‍നാടന്‍ ജലാശയങ്ങളും കേന്ദ്രീകരിച്ച്‌ ഹൈഡ്രോഗ്രാഫിക്, ബാത്തിമെട്രിക് സര്‍വേകള്‍, ടൈഡല്‍നിരീക്ഷണങ്ങള്‍, ജലപ്രവാഹ നിരീക്ഷണങ്ങള്‍, ഡ്രഡ്ജിംഗ് സര്‍വേകള്‍, അടിത്തട്ട് പരിശോധനകള്‍, ജലാന്തര്‍ഗത പരിശോധനകള്‍എന്നിവ ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ് നിര്‍വ്വഹിച്ചുവരുന്നു.

ആധുനിക സര്‍വേ സാങ്കേതികവിദ്യകളും, അന്താരാഷ്ട്ര നിലവാരമുള്ള ഹൈഡ്രോഗ്രാഫിക് സോഫ്റ്റ്വെയറുകളും, പ്രത്യേകമായി സജ്ജീകരിച്ച സര്‍വേ യാനങ്ങളും, പരിശീലനം ലഭിച്ച പ്രാവീണ്യമുള്ള ഹൈഡ്രോഗ്രാഫിക് സര്‍വേയര്‍മാരടങ്ങിയ സാങ്കേതിക സംഘവും ഉപയോഗിച്ച്, ഇന്റര്‍നാഷണല്‍ ഹൈഡ്രോഗ്രാഫിക് ഓര്‍ഗനൈസേഷന്‍ (IHO)മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

വര്‍ഷങ്ങളായുള്ള അനുഭവസമ്പത്തും ശക്തമായ സാങ്കേതിക ശേഷിയും കൈവരിച്ചിട്ടുള്ള ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ്, സുരക്ഷിത നാവിഗേഷന്‍, സുസ്ഥിര സമുദ്ര-തീരദേശ വികസനം, കേരളത്തിലെ ജലസമ്പത്തുകളുടെ ശാസ്ത്രീയ പരിപാലനം എന്നിവയ്ക്ക് സുപ്രധാന സംഭാവന നല്‍കിവരുന്നു.

ഞങ്ങളെക്കുറിച്ച്

വിലാസം

ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ്

ചീഫ് ഹൈഡ്രോഗ്രാഫറുടെ ഓഫീസ്
ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ്
ആര്യങ്കുഴി റോഡ്, കമലേശ്വരം
മണക്കാട് പി.ഒ
തിരുവനന്തപുരം - 695 009

 

chtvm.hsw@kerala.gov.in, chhswkerala@gmail.com
+ 91 471 2456123
+ 91 471 2967515

ഗൂഗിൾ മാപ്പിൽ ഞങ്ങളെ കണ്ടെത്തുക

Copyright © 2026. Hydrographic Survey Wing. All rights reserved. Designed and Maintained by CDIT
MENU
  • ഹോം
  • ഞങ്ങളെക്കുറിച്ച്
    • ഹൈഡ്രോ ഗ്രാഫിക് സര്‍വേ വിംഗ്
    • ദര്‍ശനവും ദൗത്യവും
    • സംഘടനാ ചാർട്ട്
  • സേവനങ്ങള്‍
    • ഹൈഡ്രോഗ്രാഫിക് സർവേ വിംഗ് നൽകുന്ന സേവനങ്ങൾ
  • പദ്ധതികള്‍
    • പ്രധാന പദ്ധതികള്‍
    • പ്രധാനപ്പെട്ട സർവേകൾ
  • സർവേ
    • സര്‍വേ സജ്ജീകരണങ്ങളും പ്രവര്‍ത്തന ക്രമവും
    • സര്‍വേ രീതികള്‍
    • സർവ്വേ ഉപകരണങ്ങൾ
  • ഡൗണ്‍ലോഡുകള്‍
    • ഗ്രേഡേഷന്‍ ലിസ്റ്റ്
    • സര്‍ക്കാര്‍ ഉത്തരവുകള്‍
    • സര്‍വേ ചാര്‍ജുകള്‍
    • ദർഘാസുകൾ
  • ആര്‍ ടി ഐ
  • വിലാസം
    • ഓഫീസ് വിലാസം
    • സബ് ഓഫീസ്