കേരള തീര ഡിജിറ്റൈസേഷന്‍

കേരള സംസ്ഥാനത്തിന്റെ തീരദേശ മാനേജ്‌മെന്റും ആസൂത്രണവും കൂടുതല്‍ ശാസ്ത്രീയവും കാര്യക്ഷമവുമാക്കുന്നതിനായി കേരള തീര ഡിജിറ്റൈസേഷന്‍ പദ്ധതി വിജയകരമായി നടപ്പാക്കി. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഏകദേശം 590 കിലോമീറ്റര്‍ നീളമുള്ള കേരളത്തിന്റെ മുഴുവന്‍ തീരപ്രദേശവും ആധുനിക സര്‍വേ, ജിഐഎസ്, ഡിജിറ്റല്‍ മാപ്പിംഗ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്തു.

ഈ ഡിജിറ്റല്‍ തീര ഡാറ്റാബേസ് തീരദേശവുമായി ബന്ധപ്പെട്ട വിവിധ വികസന, സംരക്ഷണ, സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാന വിവരസ്രോതസായി പ്രവര്‍ത്തിക്കുന്നു.

ഡാറ്റയുടെ ഉപയോഗ മേഖലകള്‍

  1. തീരസുരക്ഷാ പ്രവര്‍ത്തനങ്ങള്‍
  2. നാവിഗേഷന്‍ സൗകര്യങ്ങളുടെ ആസൂത്രണവും നിയന്ത്രണവും
  3. തീരസംരക്ഷണ പദ്ധതികളുടെ രൂപീകരണം
  4. തീരദേശവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും

ഡാറ്റ പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങള്‍

കേരള തീര ഡിജിറ്റൈസേഷന്‍ പദ്ധതിയിലൂടെ സൃഷ്ടിച്ച ഡാറ്റ വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും ഗവേഷണ ഏജന്‍സികളും പ്രയോജനപ്പെടുത്തുന്നു. പ്രധാനമായും:

  1. കേരള കോസ്റ്റല്‍ പൊലീസ്
  2. കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KSCADC)
  3. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KIIDC)
  4. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
  5. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (NCCR)
  6. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് (CWRDM)
  7. കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി (CPA)
  8. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (CSL)
  9. ജലസേചന വകുപ്പ്
  10. വിവിധ അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങള്‍