ദര്‍ശനം
കേരളത്തിലെ എല്ലാ ജലാശയങ്ങളും സമുദ്രപരിധികളും സുരക്ഷിതവും ശാസ്ത്രീയമായി വിനിയോഗിക്കാവുന്നതുമായ രീതിയില്‍ വികസിപ്പിച്ച്, സുസ്ഥിര ജലമാര്‍ഗ വികസനവും ബ്ലൂ എക്കണോമിയുടെ വളര്‍ച്ചയും ഉറപ്പാക്കുന്ന മുന്നേറ്റ സ്ഥാപനമാകുക
ദൗത്യം
- കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങള്‍, തീരപ്രദേശങ്ങള്‍, സമുദ്രപരിധികള്‍ എന്നിവയില്‍ ശാസ്ത്രീയമായി ഹൈഡ്രോഗ്രാഫിക് സര്‍വേകള്‍ നടത്തുക.
- നാവിഗേഷന്‍, മത്സ്യബന്ധന ഹാര്‍ബറുകള്‍, ചെറു കപ്പല്‍ത്താവളങ്ങള്‍, ജെട്ടികള്‍, പാലങ്ങള്‍ എന്നിവയുടെ വികസനത്തിനും പരിപാലനത്തിനും ആവശ്യമായ ബാത്തിമെട്രിക് ഡാറ്റയും മാപ്പുകളും ലഭ്യമാക്കുക.
- മഴക്കാലത്തിന് മുന്‍പും ശേഷവും, ഡ്രെഡ്ജിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പും ശേഷവും സര്‍വേകള്‍ നടത്തി ജല മാര്‍ഗങ്ങളിലെ സുരക്ഷിത നാവിഗേഷന്‍ ഉറപ്പാക്കുക.
- കാലാവസ്ഥാ മാറ്റം, തീരക്ഷയം, കടല്‍നിരപ്പ് ഉയരല്‍, വെള്ള പ്പൊക്കങ്ങള്‍ തുടങ്ങിയ പരിസ്ഥിതി വെല്ലുവിളികള്‍ വിലയിരുത്തുന്നതിനായി ശാസ്ത്രീയമായി ഡാറ്റ ശേഖരിക്കുകയും വിശകലനം നടത്തുകയും ചെയ്യുക.
- ഉപഗ്രഹ സാങ്കേതികവിദ്യ, ഡിഫറന്‍ഷ്യല്‍ ജിപിഎസ് (DGPS) എന്നിവ ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും കൃത്യമായ സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
- ശേഖരിച്ച ഹൈഡ്രോഗ്രാഫിക് ഡാറ്റ സംയോജിപ്പിച്ച് ബ്ലൂ എക്കണോമിയുടെ വളര്‍ച്ചക്കും പരിസ്ഥിതി സംരക്ഷണത്തിനും ആവശ്യമായ പിന്തുണ നല്‍കുക.
- ഹൈഡ്രോഗ്രാഫിക് സര്‍വേ രംഗത്തെ വിദഗ്ദരെ പരിശീലിപ്പിക്കുകയും, ഉയര്‍ന്ന നിലവാരത്തിലുള്ള സര്‍വേ സേവനങ്ങള്‍ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ മേഖല എന്നിവയ്ക്ക് ലഭ്യമാക്കുകയും ചെയ്യുക.
