സര്‍വേ പദ്ധതിയിടല്‍&റെക്കണസന്‍സ്
സര്‍വേയുടെ ലക്ഷ്യങ്ങളും പരിധിയും വ്യക്തമായി നിര്‍ണ്ണയിച്ച് വിശദമായ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുന്നു. തുടര്‍ന്ന്, സര്‍വേ പ്രദേശത്തിന്റെ ഭൗതികവും ജലപരവുമായ സാഹചര്യങ്ങള്‍ മുന്‍കൂട്ടി വിലയിരുത്തി സര്‍വേ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്നു.
ജലാശയങ്ങളില്‍ ഡാറ്റ ശേഖരണം
അംഗീകൃതവും കാലിബ്രേറ്റ് ചെയ്തതുമായ സര്‍വേ ഉപകരണങ്ങള്‍ ഉപയോഗിച്ച് ബാത്തിമെട്രിക് ഡാറ്റയും കൃത്യമായ സ്ഥാനനിര്‍ണ്ണയ വിവരങ്ങള്‍ എന്നിവ ശേഖരിക്കുന്നു. നദികള്‍, തടാകങ്ങള്‍, ഉള്‍നാടന്‍ ജലാശയങ്ങള്‍, തീരപ്രദേശങ്ങള്‍, സമുദ്രപരിധികള്‍ എന്നിവ ഉള്‍പ്പെടുന്ന വിവിധ ജലാശയങ്ങളിലായി ഹൈഡ്രോഗ്രാഫിക് ഡാറ്റ ശേഖരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
ടൈഡ് നിരീക്ഷണം & ചാര്‍ട്ട് ഡാറ്റം
ടൈഡ് പോള്‍ / ടൈഡ് ഗേജ് എന്നിവ ഉപയോഗിച്ച് വേലിയേറ്റ-വേലിയിറക്ക നിലകളുടെയും സര്‍വേ സമയത്തെ ജലനിരപ്പിന്റെയും തുടര്‍ച്ചയായ നിരീക്ഷണം നടത്തുന്നു. ഈ നിരീക്ഷണ ഡാറ്റ സര്‍വേ ഡാറ്റയുമായി സംയോജിപ്പിച്ച് ചാര്‍ട്ട് ഡാറ്റത്തിനോട് ബന്ധപ്പെടുത്തി, ഹൈഡ്രോഗ്രാഫിക് സര്‍വേ ഫലങ്ങളുടെ കൃത്യതയും വിശ്വസനീയതയും ഉറപ്പാക്കുന്നു.
ഡാറ്റ പ്രോസസ്സിംഗ് & വിശകലനം
സര്‍വേ പ്രവര്‍ത്തനങ്ങളിലൂടെ ശേഖരിച്ച ഡാറ്റ അത്യാധുനിക ഹൈഡ്രോഗ്രാഫിക് സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് പ്രോസസ് ചെയ്യുകയും ശാസ്ത്രീയമായി വിശകലനം നടത്തുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാത്തിമെട്രിക് ചാര്‍ട്ടുകളും കോണ്‍ടൂര്‍ മാപ്പുകളുംതയ്യാറാക്കുന്നു.
ഗുണനിലവാര നിയന്ത്രണം
സര്‍വേ ഡാറ്റയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി ക്രോസ്-ചെക്കുകളും സാങ്കേതിക പരിശോധനകളും നടത്തുന്നു. ഇതിന്റെ ഭാഗമായി ഉപകരണങ്ങളുടെ കാലിബ്രേഷന്‍, ഡാറ്റയുടെ സ്ഥിരീകരണം (validation) എന്നിവ നിര്‍ബന്ധമായും ഉറപ്പുവരുത്തുന്നു.
മാനദണ്ഡങ്ങള്‍ പാലിക്കല്‍
International Hydrographic Organization (IHO)യും National Hydrographic Office (NHO)യും നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളും സാങ്കേതിക മാര്‍ഗ്ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ചാണ് എല്ലാ സര്‍വേ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നത്. ഇതിലൂടെ സര്‍വേ പ്രവര്‍ത്തനങ്ങളിലെ സുരക്ഷയും ശേഖരിക്കുന്ന ഡാറ്റയുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നു.
