ഡ്രഡ്ജിംഗ് സര്‍വേ

ഡ്രഡ്ജിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പും പ്രവര്‍ത്തനം പൂര്‍ത്തിയായതിനുശേഷവും നടത്തപ്പെടുന്ന ഹൈഡ്രോഗ്രാഫിക് സര്‍വേയാണ് ഡ്രഡ്ജിംഗ് സര്‍വേ. ഡ്രഡ്ജിംഗ് അളവ് നിര്‍ണ്ണയം, ഡ്രഡ്ജ് ചെയ്ത് നീക്കം ചെയ്ത മണ്ണിന്റെ അളവ് കൃത്യമായി കണക്കാക്കല്‍, ഡ്രഡ്ജിംഗ് പുരോഗതി വിലയിരുത്തല്‍, നാവിഗേഷന്‍ ചാനല്‍ നിര്‍മാണവും പരിപാലനവും, ബന്ധപ്പെട്ട ചെലവുകളുടെ കണക്കാക്കല്‍ എന്നിവയ്ക്കായി വിശ്വസനീയമായ ബാത്തിമെട്രിക് ഡാറ്റ ഡ്രഡ്ജിംഗ് സര്‍വേകള്‍ നല്‍കുന്നു.