പ്രധാന സര്‍വേ പ്രവര്‍ത്തനങ്ങളും പദ്ധതികളും
ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ് സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിവിധ ഏജന്‍സികള്‍ക്കും വേണ്ടി സമുദ്ര-തീരദേശ-ഉള്‍നാടന്‍ ജലാശയ മേഖലകളില്‍ വ്യാപകമായ സര്‍വേകളും പഠനങ്ങളും നടത്തിവരുന്നു. പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ ചുവടെ കൊടുക്കുന്നു:
നഗര ജലഗതാഗതവും മെട്രോ പദ്ധതികളും
- കേരള മെട്രോ റെയില്‍ ലിമിറ്റഡ് (KMRL)നു വേണ്ടി കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രഡ്ജിംഗ് സര്‍വേകളും ഹൈഡ്രോഗ്രാഫിക് സര്‍വേകളും നടത്തിവരുന്നു.
- സംസ്ഥാന ജലഗതാഗത വകുപ്പ് (SWTD)നു വേണ്ടി കേരളത്തിലെ വിവിധ ബോട്ട് റൂട്ടുകളിലും ബോട്ട് ജെട്ടികളുടെ പരിസര പ്രദേശങ്ങളിലും സര്‍വേ പ്രവര്‍ത്തനങ്ങള്‍.
തുറമുഖങ്ങളും നാവിഗേഷന്‍ ചാനലുകളും
- കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് (CSL)നു വേണ്ടി കപ്പല്‍ ചാലുകളില്‍ പതിവായി നടത്തുന്ന ബാത്തിമെട്രിക് സര്‍വേ പ്രവര്‍ത്തനങ്ങള്‍.
- ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്കീഴിലുള്ള എല്ലാ ഹാര്‍ബറുകളിലും ഓരോ വര്‍ഷവും മണ്‍സൂണിനു മുന്‍പും ശേഷവുമുള്ള സര്‍വേകള്‍, കൂടാതെ വിവിധ വികസന പദ്ധതികളുടെ ഭാഗമായി നടത്തുന്ന ഡ്രഡ്ജിംഗ് സര്‍വേകള്‍.
- ബേപ്പൂര്‍ പോര്‍ട്ട് വാര്ഫ്ല് ഡ്രഡ്ജിംഗ് നടത്തി ആഴം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനായി നടത്തിയ സബ് ബോട്ടം പ്രൊഫൈലിംഗ് സര്‍വേ.
- കേരള മാരിടൈം ബോര്‍ഡ് (KMB)നു വേണ്ടി മുതലപ്പൊഴി, ബേപ്പൂര്‍ ചാനലുകളില്‍ നടത്തിയ സൈഡ് സ്കാന്‍ സോണാര്‍ സര്‍വേകള്‍.
ലക്ഷദ്വീപ് ദ്വീപുസമൂഹ സര്‍വേകള്‍
- കൊച്ചിന് പോര്‍ട്ട് അതോറിറ്റി / ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്എന്നിവരുമായി ഏകോപിപ്പിച്ച് ലക്ഷദ്വീപ് ദ്വീപുസമൂഹത്തിലെ കല്പേനി, ആന്ഡ്രോത്, ചെത്തിലത്ത്, കില്‍ത്താന്‍, കടമത്ത്, കവരത്തി, അഗത്തി, മിനിക്കോയ്, ബിത്രാ, ചെറിയം, ബംഗാരം, തിന്നക്കര എന്നീ ദ്വീപുകളില്‍ നടത്തിയ ഹൈഡ്രോഗ്രാഫിക് സര്‍വേകള്‍.
ഉള്‍നാടന്‍ ജലാശയങ്ങളും തടാകങ്ങളുംനദികളും
- കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി (SWAK)ക്കായി ശാസ്താംകോട്ട തടാകത്തില്‍ നടത്തിയ ഹൈഡ്രോഗ്രാഫിക് സര്‍വേ പഠനം.
- KIIDCക്കു വേണ്ടി അഷ്ടമുടി, വെള്ളായണി, കുറ്റ്യാടി, കുത്തായി, ദളവാപുരം തുടങ്ങിയ ഉള്‍നാടന്‍ ജലാശയങ്ങളില്‍ നടത്തിയ പ്രത്യേക സര്‍വേ പ്രവര്‍ത്തനങ്ങള്‍.
- NATPACനു വേണ്ടി ആക്കുളം കായല്‍ – വേളി കായല്‍, കഠിനംകുളം കായല്‍ – അഴൂര്‍, പൂത്തുറ കനാല്‍, നടയറ – ഹരിഹരപുരം കായല്‍, പരവൂര്‍ കായല്‍, കൊല്ലം കായല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ സമഗ്ര ഹൈഡ്രോഗ്രാഫിക് സര്‍വേകള്‍.
- Centre for Water Resources Development and Management (CWRDM)വേണ്ടി ചാലിയാര്‍,ചാലക്കുടി,വാമനപുരം,കരമന, നെയ്യാര്‍ നദികളില്നടത്തിവരുന്നവിശദമായ ഹൈഡ്രോഗ്രാഫിക് പഠനങ്ങള്‍
- CWRDM വേണ്ടി Upper Kuttanad പ്രദേശത്ത് പ്രളയവുമായിബന്ധപ്പെട്ട്നടത്തിയസമഗ്ര ഹൈഡ്രോഗ്രാഫിക് സര്‍വേ
- KUFOSനു വേണ്ടിവേമ്പനാട്തടാകത്തിലെആലപ്പുഴമുതല്അഴീക്കോട്വരെയുള്ളഭാഗത്തുനടത്തിയബാത്തിമെട്രിക്സര്വ്വേപഠനം
തീരസംരക്ഷണവും പരിസ്ഥിതി പഠനങ്ങളും
- KERIക്കു വേണ്ടി അടിയന്തര തീരസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അലാപ്പാട്, ചെല്ലാനം, കൊല്ലംകോട് എന്നിവ ഉള്‍പ്പെടെ 10 തീരദേശ ഹോട്ട്സ്പോട്ടുകളില്‍ നടത്തിയ വിശദമായ സര്‍വേകള്‍.
- PMU – WRD Mission Directorateനു വേണ്ടി Coastal Protection Project ന്റെ ഭാഗമായി കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ തീരസംരക്ഷണ സര്‍വേകള്‍ നടത്തിവരുന്നു.
- റവന്യു വകുപ്പ്നു വേണ്ടി ചാവക്കാട് താലൂക്ക്, അഴീക്കോട്, തലശ്ശേരി മേഖലകളില്‍ ഹൈ ടൈഡ് ലൈന്‍ (HTL) നിര്‍ണ്ണയ സര്‍വേകള്‍.
ടോപ്പോഗ്രാഫിക് സര്‍വേകള്‍
- കേരള മാരിടൈം ബോര്ഡ്നു വേണ്ടി തോട്ടപ്പള്ളി, കാസര്‍ഗോഡ് മേഖലകളില്‍ നടത്തിയ ടോപ്പോഗ്രാഫിക് സര്‍വേകള്‍.
- സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്നു വേണ്ടി എം.ജി. സര്‍വകലാശാല, ബ്ലെസന്‍ ജോര്‍ജ് സ്റ്റേഡിയം എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നടത്തിയ ടോപ്പോഗ്രാഫിക് സര്‍വേ.
ഡിസില്റ്റേഷന്സര്വ്വേകള്
- KIIDC യ്ക്ക് വേണ്ടി Aruvikkara Dam, Vellathooval Dam, Kallarkutty Dam, Moothikayam Regulator എന്നിവിടങ്ങളില്‍ ഡിസില്‍റ്റേഷന്‍ സര്‍വേകളിലൂടെ ജലാശയങ്ങളിലെ സില്‍റ്റ് നിക്ഷേപത്തിന്റെ കൃത്യമായ അളവ് നിര്‍ണയിക്കുകയും, നിലവിലുള്ള സംഭരണ ശേഷി വിലയിരുത്തുകയും, ശാസ്ത്രീയ അടിസ്ഥാനത്തില്‍ ഡിസില്‍റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബാത്തിമെട്രിക് ഡാറ്റ ശേഖരിക്കുകയും ചെയ്യുന്നു.
- കേരളത്തിലെ വിവിധ ഇറിഗേഷന്‍ പദ്ധതികളുടെ ഭാഗമായിThenmala Dam – Parappar Dam ഡാമുകളിലുംMalampuzha Dam ലും ഡിസില്‍റ്റേഷന്‍ സര്‍വേ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
- Thenmala Dam – Ottakkal Weir ഭാഗത്ത് Bottom Sampling Surveyയും വിജയകരമായി പൂര്‍ത്തിയാക്കി, അടിത്തട്ടിലെ സില്റ്റിന്റെ ഘടനയും ഗുണനിലവാരവും സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
പ്രത്യേക പദ്ധതികളും മിഷന് പ്രവര്‍ത്തനങ്ങളും
- കേരള സര്‍ക്കാരിന്റെ100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായിഹരിത കേരള മിഷനുമായിഏകോപിപ്പിച്ച് ഉപേക്ഷിക്കപ്പെട്ട പാറക്വാറികളിലെ ജലം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്രദമാക്കുന്നതിനായി ചിറ്റിക്കര, ഇലവരാംകുഴി, കാവുംപള്ളത്ത്, പൊക്കിട്ടത്ത്, വെണ്ടാര്‍ ക്വാറികളില്‍ നടത്തിയ സമഗ്ര ഹൈഡ്രോഗ്രാഫിക് സര്‍വേകള്‍.
- വെള്ളായണി കായലിന്റെ സുസ്ഥിര വികസനത്തിനും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്നതിനുമായി നടത്തിയ പ്രത്യേക സര്‍വേ പഠനങ്ങള്‍.
- മാട്ടുപ്പെട്ടി, ബോള്‍ഗാട്ടി മേഖലകളില്‍ സീപ്ലെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ ഹൈഡ്രോഗ്രാഫിക് സര്‍വേകള്‍.
