സൈഡ്‌ സ്‌കാന്‍ സോണാര്‍

സൈഡ് സ്‌കാന്‍ സോണാര്‍ ജലാശയങ്ങളുടെ അടിത്തട്ടിന്റെയും ഘടകങ്ങളുടെയും ഉയര്‍ന്ന റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിനായി ഉപയോഗിക്കുന്ന അത്യാധുനിക അക്വസ്റ്റിക് സര്‍വേ സംവിധാനമാണ്. ശബ്ദതരംഗങ്ങള്‍ ഇരുവശങ്ങളിലേക്കും പ്രക്ഷേപണം ചെയ്ത് പ്രതിഫലിക്കുന്ന തരംഗങ്ങളുടെ തീവ്രത രേഖപ്പെടുത്തുന്നതിനിലൂടെ അടിത്തട്ടിന്റെ ഘടന, ജലത്തിനടിയിലെ തടസ്സങ്ങള്‍, കടല്‍ത്തട്ടിലെ കപ്പല്‍ അവശിഷ്ടങ്ങള്‍, പൈപ്പ്ലൈന്‍, കേബിളുകള്‍ എന്നിവ കൃത്യമായി തിരിച്ചറിയാന്‍ ഇത് സഹായിക്കുന്നു.നാവിഗേഷന്‍ സുരക്ഷ, തുറമുഖ-ഹാര്‍ബര്‍ വികസനം, ഡ്രഡ്ജിംഗ് പരിശോധന, തീരദേശവും ഓഫ്ഷോര്‍ എഞ്ചിനീയറിംഗ് പദ്ധതികളും ഉള്‍പ്പെടെയുള്ള ഹൈഡ്രോഗ്രാഫിക് സര്‍വേ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.