ഹൈഡ്രോഗ്രാഫിക് സര്‍വേ
കടല്‍, നദി, കായല്‍, തടാകം, ജലസംഭരണി എന്നിവയില്‍ ജലത്തിന്റെ ആഴം, അടിത്തട്ടിന്റെ സ്വഭാവം, നാവിഗേഷന്‍ സംബന്ധിച്ച ഘടകങ്ങള്‍ എന്നിവ ശാസ്ത്രീയമായി അളന്ന് രേഖപ്പെടുത്തുന്ന സമഗ്ര സര്‍വേയാണ് ഹൈഡ്രോഗ്രാഫിക് സര്‍വേ. സുരക്ഷിത ജലഗതാഗതം, തുറമുഖ വികസനം, ജലമാര്‍ഗ ആസൂത്രണം എന്നിവയ്ക്ക് ആവശ്യമായ അടിസ്ഥാന ഡാറ്റ ഈ സര്‍വേ മുഖേന ലഭ്യമാക്കുന്നു. ജലാശയങ്ങളിലെ ആഴവ്യത്യാസങ്ങളും അടിത്തട്ടിന്റെ രൂപവും കൃത്യമായി അളന്ന് ബാത്തിമെട്രിക് മാപ്പുകളും ചാര്‍ട്ടുകളും തയ്യാറാക്കുന്നു.
